വാഴക്കുളം: നിർധന കുടുംബാംഗമായ യുവതി ചികിത്സാ സഹായം തേടുന്നു. വാഴക്കുളത്ത് വാടകയ്ക്കു താമസിക്കുന്ന വാഴയിൽ സുനിൽ ബാലകൃഷ്ണന്റെ ഭാര്യ ശുഭ (44)യാണ് സഹായം തേടുന്നത്. ഒരു വർഷത്തോളമായി കാൻസർ ചികിത്സ നടത്തി സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് ഇവർ. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ ചികിത്സയുടെ രണ്ടാംഘട്ടം നിർവഹിക്കാനാണ് സുമനസുകളുടെ കാരുണ്യം തേടുന്നത്.
ആശാരിപ്പണിയിലൂടെ ലഭിക്കുന്ന സുനിലിന്റെ വരുമാനമാണ് സ്കൂൾ വിദ്യാർഥികളായ രണ്ടു കുട്ടികളുമുൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം. സുനിലിന് ഭാര്യയുടെ ചികിത്സയുടെ ഭാഗമായി പലപ്പോഴും തിരുവനന്തപുരത്ത് പോകേണ്ടതിനാൽ സ്ഥിരമായി ജോലിക്ക് പോകാനുമാകുന്നില്ല.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, പഞ്ചായത്തംഗം ബിന്ദു ഗോപി എന്നിവർ രക്ഷാധികാരികളായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. വാഴക്കുളം കാനറ ബാങ്കിൽ അക്കൗണ്ടു തുറന്നിട്ടുണ്ട്. നമ്പർ: 110271268255. ഐഎഫ്എസ്സി: സിഎൻആർബി: 0003588, ഗൂഗിൾ പേ നമ്പർ: 9656503156.